തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ വിചാരസത്രം നാളെ ആരംഭിക്കും. ആരാധനയും പ്രഭാഷണവും അഡ്വ. ടി.ആർ.രാമനാഥന്റെ കാർമ്മികത്വത്തിൽ ക്ഷേത്രം അന്നദാന മണ്ഡപത്തിൽ വച്ച് നടത്തും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. നാളെ ആരംഭിക്കുന്ന പൂജാ കർമ്മത്തിൽ ഏഴു ദിവസക്കാലം ഗണപതി, ഭഗവതി, ശിവൻ,വിഷ്ണു, സൂര്യൻ, സുബ്രഹ്മണ്യൻ എന്നീ മൂർത്തികൾക്ക് അവരുടെ സഹസ്ര നാമങ്ങളാൽ അർച്ചനയും ഏഴാം ദിവസം ശ്രീധർമ്മശാസ്താവിന്റെ സഹസ്രനാമ അർച്ചനയും സത്സംഗവും നടക്കും. നാളെ വൈകിട്ട് 6 30ന് ദീപാരാധനയ്ക്ക് ശേഷം ആരംഭിക്കുന്ന വിചാരസത്രം 14 വരെ നീണ്ടു നിൽക്കും.