കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തിന് 9ന് കൊടിയേറും. 15നാണ് ആറാട്ട്. എല്ലാ ദിവസവും പ്രസാദ ഊട്ടുണ്ടായിരിക്കും.

• ഒമ്പതിന് വൈകിട്ട് 7.30നാണ് കൊടിയേറ്റ്. വൈകിട്ട് 5ന് സംഗീതക്കച്ചേരി, 5.30ന് ഭരതനാട്യക്കച്ചേരി, 8ന് ഭജന, 10ന് ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിന്റെ കിരാതം കഥകളി.

• 10 ന് വൈകിട്ട് 5ന് ഭക്തിഗാനമേള, 7ന് ഡോ.എൻ.ജെ.നന്ദിനിയുടെ സംഗീതക്കച്ചേരി. 9ന് അമ്പലപ്പുഴ സാരഥിയുടെ നാടകം: രണ്ട് ദിവസം

• 11 ന് അഞ്ചിന് അനുരാധ മഹേഷിന്റെ വീണക്കച്ചേരി, 7.30ന് ചെറുശേരി ആനന്ദ് മാരാരുടെയും അർജുൻ മാരാരുടെയും ഡബിൾ തായമ്പക. 8ന് നൃത്തസന്ധ്യ.

• 12ന് വൈകിട്ട് 5ന് പുല്ലാങ്കുഴൽ നാദലയം, 7ന് താലംവരവ്, 7.30ന് ചിറയ്ക്കൽ നിധീഷിന്റെയും മട്ടനൂർ ശ്രീരാജിന്റെയും ഡബിൾ തായമ്പക. രാത്രി 9ന് തിരുവനന്തപുരം വിസ്മയ വിഷന്റെ മാജിക് ഷോ

• 13ന് വൈകിട്ട് 4ന് വടക്കുംഭാഗം പൂരം. മേജർസെറ്റ് പഞ്ചവാദ്യം മറ്റൂർ വേണുമാരാ, മേളം തിരുവല്ല രാധാകൃഷ്ണ മാരാർ. 5ന് ഓട്ടൻതുളളൽ, 7.30ന് ഏലൂർ ബിജുവിന്റെ സോപാനസംഗീതം, 9ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.

• 14ന് പള്ളിവേട്ട മഹോത്സവം. 12ന് പറയൻതുളളൽ, വൈകിട്ട് 4ന് തെക്കുംഭാഗം പൂരം, പഞ്ചവാദ്യം ഉദയനാപുരം ഹരി, മേളം കല്ലൂർ ഉണ്ണികൃഷ്ണൻ, 5ന്ചാക്യാർ കൂത്ത്, 7ന് രാഹുൽ അരവിന്ദിന്റെ മിഴാവ് മേളം, 9ന് ആലപ്പുഴ ഇപ്റ്റയുടെ പാട്ടുകളിയാട്ടം

• 15ന് ആറാട്ട് മഹോത്സവം. വൈകിട്ട് 4ന് പകൽപ്പൂരം, ചോറ്റാനിക്കര സുഭാഷ് മാരാരുടെ പഞ്ചവാദ്യം, ചേരാനല്ലൂർ ശങ്കരൻകുട്ടി​ മാരാരുടെ നേതൃത്വത്തി​ൽ പാണ്ടി​മേളം. വൈകിട്ട് 4.30ന് സത്കലാ വിജയനറെ വരയും നാട്ടുമൊഴിയും. 6ന് തൈക്കാട്ടുശേരി മനുവിന്റെ നാദസ്വരക്കച്ചേരി, 9.30ന് ആലപ്പുഴ റെയ്ബന്റെ ഗാനമേള.

• 16ന് വെളുപ്പി​ന് 4.45ന് ആറാട്ട് പുറപ്പാട്. 5.45ന് ആറാട്ടെഴുന്നള്ളി​പ്പ്, 6.45ന് കൊടി​യി​റക്കൽ.