temple-peramangalm

കൊച്ചി: കല്ലൂർക്കാട് കലൂർ തിരുപേരമംഗലം ക്ഷേത്രത്തിൽ വിശേഷാൽ ആയില്യം ഡിസംബർ 30ന് ആഘോഷിച്ചു. ആയിരത്തോളം ഭക്തരുടെ സാന്നിദ്ധ്യത്തിൽ എസ്.ഡി.എസ് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 27 ദേവതകളുള്ള പ്രണവമലയിൽ കെ.വി. സുഭാഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. അന്നദാനത്തിൽ നാല്പതിനായിത്തോളം പേർ പങ്കെടുത്തു.