ph

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം. ധനുമാസത്തിലെ തിരുവാതിര നാളിൽ ആരംഭിച്ച പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവം ഇന്ന് രാത്രി എട്ടിന് നട അടയ്ക്കും.

ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുൻപ് രാത്രി ഏഴു മണിയോടെ പാട്ടുപുരയിൽ നിന്നു ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദർശനം പൂർത്തിയാക്കി ഭക്തരെ നാലമ്പലത്തിൽ നിന്ന് ഒഴിപ്പിക്കും. തുടർന്നാണ് നട അടയ്ക്കുന്നത്. അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സമുദായ തിരുമേനിയും ശ്രീപാർവ്വതിദേവിയുടെ ഉറ്റതോഴി ബ്രാഹ്മണി അമ്മയും നടയ്ക്കൽ എത്തും.

നടയടയ്ക്കാൻ മണിക്കൂറുകൾ മാത്രംശേഷിക്കേ നിരവധി ഭക്തരാണ് ദർശനത്തിനെത്തുന്നത്. വിപുലമായ സംവിധാനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടതുറപ്പ് ഉത്സവത്തി​ന് സജ്ജമാക്കിയിരുന്നത്.