നെടുമ്പാശേരി: കുന്നുകര ഗവ. ജെ.ബി.എസിലെ 2024-25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈജു കാവനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷിബി ശങ്കർ, വാർഡ് മെമ്പർ ബീന ജോസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. അംബിക, എസ്.എം.സി ചെയർമാൻ എബിൻ മാധവൻ, എം.പി.ടി.എ പ്രസിഡന്റ് ധനുഷ, ബി.ആർ.സി കോ ഓർഡിനേറ്റർമാരായ കെ.എസ്. ദിവ്യരാജ് , അഞ്ജിത രാജൻ, അദ്ധ്യാപകരായ കൊച്ചുത്രേസ്യ, സി.എസ്. സിദ്ദിഖ്, ജലാലുദ്ദീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.