
കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ 2024 - 2025 വർഷത്തെ ആസൂത്രണ ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ബിനു പുത്തേത്ത്‌മ്യാ ലിൽ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സമിതി ചെയർ പേഴ്സൻ ജലജാ മണിയപ്പൻ, വിദ്യാഭ്യാസ സമിതി ചെയർമാൻ എം.എം.ബഷീർ, ബ്ലോക്കുപഞ്ചായത്ത് അംഗം ജലജാ മോഹൻ ,വാർഡ് അംഗങ്ങളായസുനിത സണ്ണി, ഹസീന ഷാമൽ , ബീന മുകുന്ദൻ , ജയന്തി റാവു രാജ്, എ.എൻ. ശശികുമാർ , ഗ്രാമസഭ കോ-ഓർഡിനേറ്റർ അഭിരാ പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. ജിനി അനിൽകുമാർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.