y

പെരുമ്പളം: ഉത്തരവാദിത്ത ടൂറിസം മിഷനും യു.എൻ വുമൺ ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. സംസ്ഥാന കോ-ഓഡിനേറ്റർ കെ. രൂപേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യു.എൻ വിമൻ ഇന്ത്യ സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. പീജരാജൻ അവതരണം നടത്തി. ടൂറിസം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ഇന്ദു കൃഷ്ണ, അമ്പിളി ഗിരീഷ്, സി.ഡി.എസ് ചെയര്പേസൺ അംബികചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സരിത സുജി സ്വാഗതവും ശ്രീമോൾ ഷാജി നന്ദിയും പറഞ്ഞു.