കാലടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ പദ്ധതിക്ക് മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് രണ്ടാം വാർഡിൽ നവോദയപുരത്ത് തുടക്കം. നിർമ്മാണോദ്ഘാടനം അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചു ത്രേസ്യ തങ്കച്ചൻ നിർവഹിച്ചു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിൻസൺ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ജെ. ബിജു, ഷിബു പറമ്പത്ത്, സതി ഷാജി, ബിൻസി ജോയ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ, നിർമിതി പ്രൊജക്ട് എൻജിനിയർ പി. ബെന്നി, ഓഫീസർ വാസുദേവൻ, പ്രമോട്ടോർ മീനു, മോണിറ്ററിംഗ് കമ്മിറ്റി അംഗം ബിനി, സമാജം സെക്രട്ടറി സഹജൻ, സാനു ദത്തൻ എന്നിവർ സംസാരിച്ചു.