iinovation

കൊച്ചി: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ സെല്ലും (ഐ.ഐ.സി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷനും (എ.ഐ.സി.ടി.ഇ) ചേർന്ന് രാജ്യത്തുടനീളമുള്ള 20 വ്യത്യസ്ത നഗരങ്ങളിൽ ഐ.ഐ.സി റീജിയണൽ മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. കേരളത്തിലെ മേഖലാ സമ്മേളനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ 16ന് കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടക്കും. ഇന്നവേഷൻ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം.

മേഖലാ സമ്മേളനത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ദേശീയ തലത്തിലുള്ള സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിനായുള്ള 'യുക്തി' ഇന്നവേഷൻ ചലഞ്ചിന്റെ അവസാന റൗണ്ടിലേക്ക് മികച്ച ഇന്നൊവേഷനുകളും സ്റ്റാർട്ടപ്പുകളും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് https://iic.mic.gov.in/iic-implementation-team 9446221045.