തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ വിവിധങ്ങളായ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും പദ്ധതിയിൽ ജനങ്ങളെ ചേർക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വികസിത ഭാരത സങ്കല്പയാത്ര ഇന്ന് തൃപ്പൂണിത്തുറയിലും കരിങ്ങാച്ചിറയിലും നടക്കും. കൃഷി, ബാങ്കിംഗ്, പോസ്റ്റൽ, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഇന്ന് രാവിലെ മുതൽ 2 വരെ തൃപ്പൂണിത്തുറ മുനിസിപ്പൽ സി-1 ബ്ലോക്കിലും 2.30 മുതൽ 5 വരെ കരിങ്ങാചിറ പാസ്പോർട്ട്‌ ഓഫീസിനു മുന്നിലും ക്യാമ്പ് നടക്കും.