കൊച്ചി: പുതുവർഷത്തിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ച കെ-സ്മാർട്ടിലെ ആദ്യ ജനന സർട്ടിഫിക്കറ്റ് കൊച്ചി കോർപ്പറേഷനിൽ നിന്ന് കൈമാറി. റിനൈ മെഡിസിറ്റി ആശുപത്രിയിൽ 26ന് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് കെ- സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത് നഗരസഭാ സെക്രട്ടറി കുട്ടിയുടെ പിതാവിന് കൈമാറിയത്. തദ്ദേശ സ്വയംഭരണ നിർവഹണം പരമാവധി വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കുവാൻ സഹായകരമായ ആപ്ലിക്കേഷൻ വഴി ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ മുതൽ സംരംഭങ്ങൾക്കുള്ള ലൈസൻസ്, കെട്ടിട നിർമ്മാണ അനുമതി തുടങ്ങി നിരവധി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.