1

തോപ്പുംപടി: ഔവർ ലേഡിസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഫ്രണ്ട് ഒഫ് ഫ്രണ്ട്ലെസ് പരിപാടിയുടെ ഉദ്ഘാടനവും ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 193-ാമത്തെ വീടിന്റെ താക്കോൽ സമർപ്പണവും എം.പി ഹൈബി ഈഡൻ നിർവഹിച്ചു. ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ മറ്റ് രണ്ടു വീടുകളുടെ താക്കോൽ ദാനം എം. ജേ. സേവിയർ, അഡ്വ.ദിനാമ്മ ജോൺ തുടങ്ങിയവർ നിർവഹിച്ചു. എടക്കാട്ടുവയൽ പഞ്ചായത്ത് വട്ടപാറയിൽ ഭൂദാനം മഹാദാനം പദ്ധതിയിലൂടെ ദാനമായി ലഭിച്ച സ്ഥലത്ത് നിർമ്മിച്ച വീടുകളാണ് കൈമാറിയത് . ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. രൂപ ജോർജ്, ജീമോൾ കൊരത്, ഷീബ രാജു, അദ്ധ്യാപക പ്രതിനിധികളായ ലില്ലി പോൾ , അമൽ റോസ് തുടങ്ങിയവർ പ്രസംഗിച്ചു.