education

കൊച്ചി​: കേരള കർഷക തൊഴിലാളി ക്ഷേമനിധിയി​ൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷി​ക്കാം. എറണാകുളം ജില്ലാ ഓഫീസിൽ 31 വരെ അപേക്ഷ സ്വീകരിക്കും. ഡിഗ്രി, പി.ജി., പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി., ടി.ടി.സി., ഐ.ടി.ഐ., പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്‌സുകൾക്കാണ് സഹായം. 2023 ജനുവരി 01 മുതൽ 2023 ഡിസംബർ 31 വരെ ലഭ്യമായ റിസൽട്ടുകളിൽ ആദ്യ ചാൻസിൽ ഉന്നത വിജയമാണ് യോഗ്യത. വിവരങ്ങൾക്ക് ആലുവയി​ലെ ജി​ല്ലാ ഓഫീസുമായി​ ബന്ധപ്പെടാം. ഫോൺ​ : 0484 2945230, 2631230, 7012013262