വൈപ്പിൻ: കർഷക കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി പുന്നത്തറ അദ്ധ്യക്ഷത വഹിച്ചു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോജ് കുമാർ, എ. എസ്. ശ്യാംകുമാർ, എം.ബി. ക്ലീറ്റസ്, സ്വാതിഷ് സത്യൻ, ജോസി ചക്കാലക്കൽ, ജോയി പണിക്കത്തറ, ടൈറ്റസ് പൂപ്പാടി, ജോസഫ് നരികുളം, എം.എ. സേവിയർ, സെബാസ്റ്റ്യൻ തേക്കാനത്ത്, ഫ്രാൻസിസ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു.