ആലുവ: നഗരത്തിലെ മൂന്ന് ഹോട്ടലുകളിൽനിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി. ബൈപാസ് കവലയിലെ ഹോട്ടൽ താൽ കിച്ചൻ, പുളിഞ്ചോട് കവലയിലെ ഹോട്ടൽ സൂര്യ, മാർക്കറ്റ് കവലയിലെ ഗൗരി കൃഷ്ണ തുടങ്ങിയ ഹോട്ടലുകളിൽനിന്നാണ് ഇന്നലെ പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ചോറ്, ബിരിയാണി, വിവിധതരം കറികൾ, പഴക്കംചെന്ന കുഴച്ച മൈദമാവ്, അൽഫാമിനും മറ്റും ഉപയോഗിക്കാനുള്ള ചീഞ്ഞകോഴിയിറച്ചി, പഴകിയമത്സൃം, വിവിധതരം മാംസങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്.