അങ്കമാലി: കാൽനടയാത്രികരായ സഹോദരങ്ങൾക്ക് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് ഗുരുതര പരിക്ക്. അഷ്ടമിച്ചിറ പാലരിൽ വീട്ടിൽ ശ്രീജിത്ത് (33), സുമേഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 6.15ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ഇവരെ ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. തലയ്ക്കും മുഖത്തും പരിക്കേറ്റ രണ്ടുപേരെയും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.