
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ പ്രതിയായ സി.പി.എം പ്രാദേശികനേതാവ് പി.ആർ.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ എറണാകുളം പ്രത്യേക കോടതി തള്ളി. രണ്ടാംതവണയാണ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം പ്രഥമദൃഷ്ട്യാ കുറ്റക്കാരല്ലെങ്കിൽ മാത്രമേ പ്രതികൾക്ക് ജാമ്യം നൽകാനാവൂയെന്നും അരവിന്ദാക്ഷനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഇ.ഡി വാദിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാർ, പി.പി.കിരൺ, അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർക്ക് കേസിൽ നിർണായക പങ്കുണ്ടെന്നും വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയത്.