
കൊച്ചി: ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഈ വർഷം സെപ്തംബർ 22ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ പകരക്കാരനെ കണ്ടെത്താൻ രണ്ടു പേരുകളുള്ള പാനൽ സമർപ്പിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിക്കാനുള്ള ശുപാർശ കഴിഞ്ഞ ഒക്ടോബറിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് റിസർവ് ബാങ്കിന് നൽകിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് പുതിയ പാനൽ നൽകാൻ റിസർവ് ബാങ്ക് പുതിയ നിർദേശം നൽകിയത്.
ഒരു ബാങ്കിന്റെ മേധാവിയായി പ്രവർത്തിക്കാനുള്ള പരമാവധി കാലാവധി റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 15 വർഷമാണ്. ഫെഡറൽ ബാങ്ക് എംഡിയായി 2010 ൽ ചുമതലയേറ്റ ശ്യാം ശ്രീനിവാസൻ വരുന്ന സെപ്തംബറിൽ 14 വർഷം പൂർത്തിയാക്കും.