school

കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളംബര റാലി പച്ചാളം ക്വീൻസ് വാക് വേയിൽ നടന്നു. സമാപന സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്‌കൂൾ കലാകായിക മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, ഇന്റർ ക്ലാസ് ഫുട്ബോൾ ടൂർണമെന്റ്, പൂർവ വിദ്യാർത്ഥി സംഗമം, ഗുരു വന്ദനം തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് സ്‌കൂൾ മാനേജർ സി.ആർ. പ്രമോദ് അറിയിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ടി.ജെ. ജിൻസി, പബ്ലിസിറ്റി കൺവീനർ ടി.എൻ.വിനോദ് അദ്ധ്യാപകരായ ജഗദീശൻ നായർ, ബി.നിഷ, ജി.ജയശ്രീ, രഹ്‌ന ബോസ് ,സീത ബി. രാജ് എന്നിവരും എൻ.എസ്.എസ്, എസ്.പി.സി വളന്റിയർമാരും പങ്കെടുത്തു.