lulu

കൊച്ചി : ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമായി 41 മണിക്കൂർ നീളുന്ന തുടർച്ചയായ ഷോപ്പിംഗ് മാമാങ്കത്തിന് ഇന്ന് ഇടപ്പള്ളി​ ലുലു മാളി​ൽ തുടക്കമാകും. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവാണ് ഓഫർ. ഇന്ന് രാവിലെ 9 മണി മുതൽ എട്ടാം തീയതി പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും. ബ്രാൻഡഡ് ശേഖരങ്ങൾ അടക്കം നിരവധി ഉത്പന്നങ്ങൾ ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫൺടൂറ എന്നിവി​ടങ്ങളിൽ നി​ന്ന് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.
മികച്ച ബ്രാൻഡുകളുടെ പുതിയ വസ്ത്രശേഖരങ്ങൾ, ടെക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും. ജനുവരി 4ന് തുടങ്ങിയ ബിഗ് ഡേ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായാണ് ഓഫർ. ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.