ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് 11-ാം വാർഡിൽ പൂച്ചക്കുഴി ഭാഗത്ത് പൊറ്റയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ വേങ്ങൂർ സ്വദേശി സജി(55)യെ മരിച്ച നിലയിൽ കണ്ടെത്തി​. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കാണുമെന്ന് ചോറ്റാനിക്കര പൊലീസ് പറഞ്ഞു. നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.