തൃപ്പൂണിത്തുറ: മാതാപിതാക്കളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് തിരുവാങ്കുളം കനിവ് പാലിയേറ്റീവ് കെയറിന് സഹായം നൽകി യുവാവ്. തിരുവാങ്കുളം കുറുങ്ങാട്ട് ജീഡി കുര്യനാണ് മാതാപിതാക്കളുടെ 51-ാം വിവാഹ വാർഷികത്തിൽ കനിവ് പാലിയേറ്റീവ് കെയറിലെ അശരണരും നിരാലംബരുമായ കിടപ്പുരോഗികളുടെ ശുശ്രൂഷയ്ക്ക് പതിനായിരം രൂപ സംഭാവന നൽകിയത്.
കനിവിന്റെ ഏരിയാ അതിർത്തിയിലെ മൂന്ന് സൗജന്യ ഫിസിയോതെറാപ്പി സെന്ററുകളുടെ പ്രവർത്തനത്തിന് പ്രതിമാസം ഏകദേശം 1,50,000 രൂപയോളം ചെലവുണ്ടെന്ന് ഭാരവാഹിയായ സി.എ. ബെന്നി അറിയിച്ചു. നിരവധി രോഗികൾ സെന്ററുകളിൽ സൗജന്യ ചികിത്സ തേടുന്നുണ്ട്. സെന്ററിന്റെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ സഹായം പ്രചോദനമാകുമെന്നും ബെന്നി പറഞ്ഞു.