y
വൈരേലിൽ കരുണാകര മേനോൻ അവാർഡ് ഡോളി സണ്ണിക്ക് കേരള ഹൈക്കോടതി ജഡ്ജി സോഫി തോമസ് സമർപ്പിക്കുന്നു

തൃപ്പൂണിത്തുറ: സന്നദ്ധസംഘടനയായ അഭയത്തിന്റെ സ്ഥാപകനും ആദ്യകാല പ്രസിഡന്റും ഗണിതശാസ്ത്ര പണ്ഡിതനുമായിരുന്ന പ്രൊഫ. വൈരേലിൽ കരുണാകര മേനോന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള

അനുസ്മരണ ചടങ്ങ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വൈരേലിൽ കരുണാകര മേനോന്റെ ഓർമ്മയ്ക്കായി അഭയം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡ്

പുത്തൻകുരിശ് മദർ കെയർ റീഹാബിലിറ്റേഷൻ സെന്ററിലെ ഡോളി സണ്ണിക്ക് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് സമ്മാനിച്ചു.

നഗരസഭാ വൈസ്ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കൗൺസിലർ ആന്റണി ജോ വർഗീസ്, സി.എൻ. സുന്ദരൻ, അഭയം വൈസ് പ്രസിഡന്റ് എം.ബാലകൃഷ്ണൻ, സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, കെ.ജയൻ, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.