കൊച്ചി: സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ.എം.കെ. സാനുമാസ്റ്റർ പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം 13ന് വൈകിട്ട് ഏഴിന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടൻ മോഹൻലാൽ നൽകും.
മോഹൻലാലിനെക്കുറിച്ച് എം.കെ. സാനു രചിച്ച 'മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകം ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം. ജയചന്ദ്രന് നല്കി പ്രകാശനം ചെയ്യും. മോഹൻലാൽ ഇതിഹാസ നടനായതിനാലാണ് അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതാൻ തീരുമാനിച്ചതെന്ന് എം.കെ. സാനു പറഞ്ഞു. വാർത്താസമ്മേളനത്തിൽ രഞ്ജിത് എസ്. ഭദ്രൻ, സദാശിവ കൃഷ്ണ, ശശി കളരിയേൽ എന്നിവരും പങ്കെടുത്തു.