card

കൊച്ചി: മെഡിക്കൽ ടൂറിസം രംഗത്ത് ജോലി ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പ് അംഗീകാരമുള്ള തിരിച്ചറിയൽ കാർഡും ക്ഷേമനിധിയും ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് അസോസിയേഷൻ ഫോർ മെഡിക്കൽ ഫെസിലിറ്റേറ്റേഴ്സ് കേരള (എ.എം.എഫ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനർഹരായവർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇത് കേരളത്തിൽ ചികിത്സതേടി എത്തുന്ന വിദേശികളെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ചെന്നൈയിലേതുപോലെ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എ.എം.എഫ് പ്രസിഡന്റ് മുഹമ്മദ് ബാവ, സെക്രട്ടറിമാരായ അബ്ദുൾ സലാം, ഷമീന ഷിബു, വൈസ് പ്രസിഡന്റ് ഡോ. ഫസൽ റഹ്മാൻ, എ.ടി.ടി.ഒ പ്രസിഡന്റ് റഷീദ് കക്കട്ട് തുടങ്ങിയവർ പങ്കെടുത്തു.