camp
ഗോശ്രീ എസ്..എൻ ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാക്യാമ്പ് എസ്. എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെയും യൂണിയൻ വനിതാസംഘത്തിന്റെയും എസ്.എൻ.ഡി.പി യോഗം സൗത്ത് ശാഖയുടെയും സംയുക്താ ഭിമുഖ്യത്തിൽ എറണാകുളം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു.

ഗോശ്രീ എസ്.എൻ ഹാളിൽ ചേർന്ന യോഗതിൽ കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. രതീഷ് സി.ജി അദ്ധ്യക്ഷത വഹിച്ചു. ഡോ. ക്രിസ്റ്റി, പി.ഡി. ദിലീപ്, ഷീജ ഷെമൂർ, ബിജിത്ര ബിജു, റീഷ സച്ചിത്ത്, ബിന സുനിൽദാസ് എന്നിവർ സംസാരിച്ചു.