 
അങ്കമാലി: നിരന്തരം വാഹനാപകടമുണ്ടാകുന്ന എം സി റോഡിലെ വേങ്ങൂർ പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റോഡ് വിഭാഗം എൻജിനിയർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് അധികാരികൾ, നഗരസഭാ കൗൺസിലർമാർ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ചു. അങ്കമാലിയിൽ നടന്ന നവകേരള സദസിൽ നഗരസഭ കൗൺസിലർ ലേഖ മധു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അസി.എക്സിക്യുട്ടീവ് എൻജിനിയർ സജയ് ഘോഷ്, അസി. എൻജിനിയർ സുബിൻ, ജോയിന്റ് ആർ.ടി.ഒ ഷോയി വർഗീസ്, എസ്.ഐ കെ. പ്രതീബ്, കൗൺസിലർമാരായ ലേഖ മധു, എ.വി. രഘു, മുൻ നഗരസഭ ചെയർമാൻ ബെന്നി മൂഞ്ഞേലി, പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, റെസി. അസോ. ഭാരവാഹികളായ പി.ഐ. ബോസ്, എം.ജി. നാരായണൻ , വാർഡ് വികസനസമിതി അംഗങ്ങളായ ജി. ഷാജി, കെ.ആർ. ഷാജി, ബസ് ഓണേഴ്സ് അസോ. പ്രസിഡന്റ് എ.പി. ജിബി എന്നിവർ പങ്കെടുത്തു. പത്ത് വർഷത്തിനുള്ളിൽ അറുപതിലേറെ മനുഷ്യജീവനുകളാണ് വിവിധ വാഹനാപകടങ്ങളിൽ ഇവിടെ പൊലിഞ്ഞിട്ടുള്ളത്.
* തീരുമാനങ്ങൾ:
കാനയ്ക്ക് മീതെ സ്ലാബുകൾ നിർമ്മിക്കും
അപകട സൂചനാ ബോർഡ് സ്ഥാപിക്കും
റോഡിൽ നാല് ജംഗ്ഷനുകളിൽ സുരക്ഷാ
അലർട്ട് സ്ട്രിപ്പുകൾ അടിയന്തരമായി സ്ഥാപിക്കും