മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷവും പൂർവ അദ്ധ്യാപക സംഗമവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപിക മിജി മത്തായിയേയും കലാകായിക പ്രതിഭകളേയും ആദരിച്ചു. മെറിറ്റ് അവാർഡുകളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ക
റീന ഷാജി, പി.ടി.എ പ്രസിഡന്റ് മോഹൻദാസ് .എസ്, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, സുധീഷ് എം, സ്കൂൾ ലീഡർമാരായ ആദിത്യൻ ടി.ജി , ജൊയാന. എസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും പറഞ്ഞു.