nirmala
പഞ്ചവാദ്യത്തിൽ എ ഗ്രേഡ് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൾ വിദ്യാർത്ഥികൾ

മൂവാറ്റുപുഴ: പഞ്ചവാദ്യത്തിൽ ഇത്തവണയും മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾതന്നെ വിജയികൾ. കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പഞ്ചവാദ്യത്തിൽ ഇത്തവണയും മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡുണ്ട്. പള്ളുരുത്തി ജൗഷൽ ബാബുവാണ് പരിശീലകൻ.

അഭിനവ് സജി, ആൻഡ്രൂസ് റോജു, പീറ്റർ റോജു, അഭിനവ്, ആദി നാഥ് പുറമന, കാശിനാഥൻ പിള്ള, കെ.എസ്. കാശിനാഥൻ, എൽദോ നോബി എന്നിവരാണ് നിർമ്മലയുടെ താരങ്ങളായത്.