crime
അഖിൽ സന്തോഷ് (24)

മൂവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പചുമത്തി നാട് കടത്തി. വാഴക്കുളം മഞ്ഞള്ളൂർ ചേക്കോട്ടിൽവീട്ടിൽ അഖിൽ സന്തോഷിനെയാണ് (24) കാപ്പചുമത്തി ഒരുവർഷത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. വാഴക്കുളം, മൂവാറ്റുപുഴ, കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് നടപടി.