ഉദയംപേരൂർ: പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ പാറ്റ് ടാഗോർ കവിതാ പുരസ്കാരം 2023'അജികുമാർ നാരായണന്റെ കവിതകൾ" എന്ന പുസ്തകത്തിന് ലഭിച്ചു. ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസിൽ നിന്ന് അജികുമാർ നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ.സി. രാവുണ്ണി, സി.ആർ. ദാസ്, ന്യൂസ് മേരി, ചങ്ങമ്പുഴയുടെ ചെറുമകൻ ഡോ.ഹരികുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഉദയംപേരൂർ സ്വദേശിയായ അജികുമാർ നാരായണൻ കേരള സാഹിത്യ സംഗമവേദി എഴുത്തുകൂട്ടായ്മ സ്ഥാപക പ്രസിഡന്റും കാവ്യശിഖ കമ്മ്യൂൺ ഒഫ് ലെറ്റേഴ്‌സ് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമാണ്.