ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജ് സയൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സയൻസ് വിഷയങ്ങളിൽ സംഘടിപ്പിച്ച വനിതാ സയൻസ് കോൺക്ലേവ് കോയമ്പത്തൂർ ഐ.സി.എ.ആർ ഷുഗർകെയ്ൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. ഹേമപ്രഭ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. രേവതി ഹരിഹരകൃഷ്ണൻ ക്ലാസെടുത്തു. മാനേജർ സി. ചാൾസ്, ഡോ. വിമല ജോർജ്, ഡോ. ജയ കുരുവിള, ഡോ. രശ്മി വർഗീസ്, ഡോ. ആനി ഫെബി, ഷെനേയ ഫെസ്റ്റസ്, റൂബി എം. പിള്ള എന്നിവർ സംസാരിച്ചു.