
മൂവാറ്റുപുഴ: മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി കാർ ഡ്രൈവർ മൂവാറ്റുപുഴ ഹോസ്റ്റൽപടി കല്ലുങ്കൽ പോൾ വർഗീസ് (70) മരിച്ചു. മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പോളിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ലീലാമ്മ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ലിജോ, ലിബിൻ.