ksta-paravur
കെ.എസ്.ടി.എ ജില്ലാ സമ്മേളനം പറവൂരിൽ മുൻ എം.പി. പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 33-ാം ജില്ലാ സമ്മേളനം പറവൂരിൽ തുടങ്ങി. മുനിസിപ്പൽ ടൗൺഹാളിൽ ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ പതാക ഉയർത്തി. മുൻ എം.പി. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ, ടി.ആർ. ബോസ്, ഡി. സുധീഷ്, എൽ. മാഗി, കെ.വി. ബെന്നി, ഏലിയാസ് മാത്യു, ഡി.പി. ദിപിൻ, പി.ബി. സുധീഷ് ബാബു എന്നിവർ സംസാരിച്ചു. ഡോ. പി.ജെ. വിൻസെന്റ് പ്രഭാഷണം നടത്തി. പൊതുസമ്മേളനം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ബീന, ഏലിയാസ് മാത്യു, ജോസ്‌പെറ്റ് ജേക്കബ് എന്നിവർ സംസാരിച്ചു. ഇന്ന് പൊതുചർച്ച തുടരും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.