ആലങ്ങാട്: കരുമാല്ലൂർ എഫ്.എം.സി.ടി ഹൈസ്കൂളിലെ 1989 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സംഗമം ഇന്ന് രാവിലെ 9.30ന് സ്കൂളിൽ വച്ച് നടത്തും. പൂർവ്വ വിദ്യാർത്ഥികളിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അവരുടെ മക്കളിൽ കഴിഞ്ഞവർഷം ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. വിവാഹം കഴിഞ്ഞ് 25 വർഷം പൂർത്തീകരിച്ചവരെ പ്രത്യേകം ആദരിക്കും. ആദരിക്കൽ ചടങ്ങ് പൂർവ വിദ്യാർത്ഥിയും വടക്കേക്കര പള്ളി വികാരിയുമായ ഫാ. ജോഷി കളപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും.