കോലഞ്ചേരി: കോലഞ്ചേരി പട്ടിമ​റ്റം റോഡിലെ അപകടകരമായ കുഴികളടച്ച് യുവജനകൂട്ടയ്മ. വലമ്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ അംഗങ്ങളാണ് റോഡിലെ അപകടകരമായ കുഴികൾ കോൺക്രീ​റ്റ് ഉപയോഗിച്ച് അടച്ചത്. ദിനംപ്രതി നിരവധി അപകടങ്ങൾ സംഭവിക്കുന്ന റോഡിനെക്കുറിച്ച് ധാരാളം പരാതികളുണ്ട്. നിരവധിപേർ അപകടത്തിൽപ്പെട്ട് ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് യുവാക്കൾ മുന്നിട്ടിറങ്ങിയത്. വലമ്പൂർ അഗാപ്പെ കമ്പനിക്ക് സമീപമുള്ള വൻകുഴികളടക്കം നികത്തി സഞ്ചാരയോഗ്യമാക്കി.