പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ മനുഷ്യാവകാശവും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്റെറി അഫയേഴ്സ് പ്രതിനിധി ഡോ. എം.എച്ച്. രമേശ്കുമാർ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി എം.ബി. നിഖിൽ, പി.എം. ആന്റണി, സായ്പ്രിയ സുദർശൻ എന്നിവർ സംസാരിച്ചു.
അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുൽ സമദ്, ഡോ. എസ്. മുരളീധരൻ, ഡോ. ബിബിൻ കുര്യാക്കോസ് എന്നിവർ പ്രഭാഷണം നടത്തി. എസ്.എൻ.എം. കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.