ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയനിലെ 28ാം പ്രീ മാര്യേജ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ പി.കെ. വേണുഗോപാൽ, യു.എസ്. പ്രസന്നൻ, അച്ചുഗോപി, ജയ അനിൽകുമാർ, രാജി ദേവരാജൻ, ഓമന രാമകൃഷ്ണൻ, വത്സ മോഹനൻ, സലിജ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഗ്രേസ് ലാൽ, ജനമൈത്രി സംസ്ഥാന പരിശീലകൻ കെ.പി. അജേഷ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.