vennal
ഭാരതീയ ന്യായ സംഹിതയിലെ ഹിറ്റ് &റൺ നിയമത്തിനെതിരെ മോട്ടോർ വാഹന തൊഴിലാളികൾ എറണാകുളത്ത് നടത്തിയ പ്രതിഷേധയോഗം കെ.എ.അലി അക്ബർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരതീയ ന്യായ സംഹിതയിലെ ഹിറ്റ് ആൻഡ് റൺ ഉൾപ്പെടെയുള്ള വകുപ്പുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന റോഡ് ട്രാൻസ്പ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ.അലി അക്ബർ ഉദ്ഘാടനം ചെയ്തു. എം.ബി.സെമന്തഭദ്രൻ അദ്ധ്യക്ഷനായി. പി.എച്ച്. ഹാരിസ്, എം. ഇബ്രാഹിംകുട്ടി, കെ.കെ. കലേശൻ, പി.ആർ. പ്രസാദ്,

സി.പി. കമലാസനൻ, അഡ്വ.എ.എൻ. സന്തോഷ്, ഇ.പി. സുരേഷ്, ടി.ഡി. ബാബു എന്നിവർ സംസാരിച്ചു.