മട്ടാഞ്ചേരി: പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ ക്യാൻസർ ചികിത്സാകേന്ദ്രം ഒരുങ്ങുന്നു. ഗൗതം -കാർക്കിനോസ് കാൻസർ സെന്റർ എന്ന പേരിൽ ആരംഭിക്കുന്ന കേന്ദ്രം 9ന് വൈകിട്ട് 3ന് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ശ്രീറാംചന്ദ്രൻ, ഡോ. മോണി എബ്രഹാം കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിക്കും.