anoop

കൊച്ചി: പ്രമുഖ വ്യവസായിയായ ഡോ. എ.വി.അനൂപ് രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'യു ടേണി'ന്റെ രണ്ടാം പതിപ്പ് പ്രകാശനം ഇന്ന് ചെന്നൈയിൽ നടക്കും. ആശ്രയം, ആശാൻ മെമ്മോറിയൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ചെന്നൈയിൽ നടക്കുന്ന മലയാളി മാർകഴി മഹോത്സവത്തിലാണ് പ്രകാശനം, പ്രമുഖ നയതന്ത്രജ്ഞനായിരുന്ന ടി.പി.ശ്രീനിവാസൻ പുസ്തകം പ്രകാശനം ചെയ്യും. മലയാളം മിഷൻ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും.
മെഡിമിക്‌സ്, മേളം, സഞ്ജീവനം എന്നീ ആഗോള ബ്രാൻഡുകളുടെ സാരഥിയാണ് ഡോ.എ.വി.അനൂപ്. സംരംഭകൻ, നാടക, സിനിമ നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലുള്ള ഡോ.എ.വി.അനൂപിന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തിത്വങ്ങൾ, നേരിട്ട സംഭവങ്ങൾ എന്നിവ സർഗാത്മകമായും പ്രചോദനാത്മകമായും വിവരിക്കുന്ന കൃതിയാണ് യു ടേൺ. ചുരുങ്ങിയ സമയം കൊണ്ട് ഏറെ ചർച്ചയായ പുസ്തകം മികച്ച വില്പനയും നേടി. കല ,സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും.