തൃപ്പൂണിത്തുറ: വാട്ടർ അതോറിട്ടിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലെ ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂർ, കുമ്പളം പാഞ്ചയത്തുകളിലെയും മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലെയും വാട്ടർ ചാർജ് കുടിശികയുള്ള ഉപഭോക്താക്കളുടേയും പ്രവർത്തരഹിതമായ വാട്ടർ മീറ്റർ മാറ്റിവയ്ക്കാത്തവരുടെയും കുടിവെള്ള കണക്ഷൻ അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസി. എക്സ‌ി. എൻജിനിയർ അറിയിച്ചു.

കഴിഞ്ഞ മാസം 96 ഗാർഹിക കണക്ഷനുകളും 26 ഗാർഹികേതര കണക്ഷനുകളും വിച്ഛേദിച്ചിട്ടുണ്ട്. നടപടികൾ തുടരുമെന്നും കുടിശികയുള്ളവർ അടച്ച് നടപടികളിൽ നിന്ന് ഒഴിവാകണമെന്നും എ.ഇ.ഇ. അറിയിച്ചു. കുടിവെള്ള ദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

കണക്ഷൻ വിച്ഛേദിക്കാൻ എത്തുന്ന വാട്ടർ അതോറിട്ടി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്താൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അസി. എക്സ‌ി. എൻജിനിയർ അറിയിച്ചു.