
കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ(ട്രായ്) കണക്കുകളനുസരിച്ച് കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. അതേസമയം ജിയോ വരിക്കാരുടെ എണ്ണത്തിൽ 9.22 ശതമാനം വളർച്ച നേടി. ഒക്ടോബർ വരെ ജിയോ കേരളത്തിൽ 1.09 ലക്ഷം പുതിയ വരിക്കാരെ നേടി .
കഴിഞ്ഞ ഒരു വർഷ കാലയളവിൽ ജിയോ വരിക്കാരുടെ എണ്ണത്തിൽ ഒൻപത് ലക്ഷം പേരുടെ വർദ്ധനയുണ്ട്. വിഐയുടെ വരിക്കാരുടെ എണ്ണം 7.07 ശതമാനം കുറഞ്ഞു. വിഐയുടെ വരിക്കാരിൽ 10 ലക്ഷത്തിലധികം കുറവുണ്ടായി. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിന്റെ വയർലെസ് ഉപഭോക്തൃ അടിത്തറയിൽ 4.41 ശതമാനം കുറവുണ്ടായി.
വയർലൈൻ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം ടെ 4.97ശതമാനം വർദ്ധിച്ചു. പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചു.