പറവൂർ: ഹോട്ടലിലെ അനധികൃത നിർമ്മാണം പരിശോധിക്കാനെത്തിയ മുനിസിപ്പൽ ജീവനക്കാരെയും ഓഫീസിലെത്തി ജനപ്രതിനിധികളെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പറവൂർ താലൂക്ക് വികസനസമിതി പ്രതിഷേധിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. കച്ചേരി കോമ്പൗണ്ടിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് നന്നാക്കി സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകി. കൊച്ചി മെട്രോ പറവൂർവരെ നീട്ടാൻ കളക്ടർ മുഖേന സർക്കാരിലേക്ക് ശുപാർശ നൽക്കാൻ യോഗം തിരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.