കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവത്തിന്റെ ഭാഗമായ പ്രസാദംഊട്ടിന് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥും ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പ്രസാദംഊട്ടിനുള്ള ദ്രവ്യങ്ങൾ പടിഞ്ഞാറേ നടയിൽ സമർപ്പിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന പ്രസാദംഊട്ടിനുള്ള കലവറ നിറയ്ക്കൽ കൗണ്ടർ ക്ഷേത്രം പടിഞ്ഞാറ് നടപ്പുരയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.