
കൊച്ചി: ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റിന് ജില്ല ഒരുങ്ങുന്നു. വർണ്ണചിറകുകൾ എന്ന പേരിൽ 26, 27, 28 തീയതികളിൽ കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ അഞ്ച് വേദികളിലാണ് ഫെസ്റ്റ്. വിവിധ സർക്കാർ വകുപ്പുകളുടെ പ്രദർശന വിപണന മേളയും കലാപരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, നഗരസഭാചെയർപേഴ്സൺ സീമ കണ്ണൻ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഷീബ ലാൽ തുടങ്ങിയവർ പങ്കെടുത്തു.