
കൊച്ചി: ജില്ലാ റസ്ലിംഗ് അസോസിയേഷൻ, വൈ.എം.സി.എ , സ്പാറിംഗ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ, ജൂനിയർ ഗുസ്തി മത്സരത്തിൽ കൊച്ചിൻ റസ്ലിംഗ് അക്കാഡമി ഓവറോൾ കിരീടം നേടി.
എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗുസ്തി അസോസിയേഷൻ സെക്രട്ടറി ഷിബു ചാർലി അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് ആൻഡ് ഗെയിംസ് കമ്മിറ്റി ചെയർമാൻ മാറ്റോ തോമസ്, വൈ.എം.സി.എ ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ശ്രീശങ്കർ, എം.എം.സലീം, എം.ആർ. രജീഷ്
എന്നിവർ സംസാരിച്ചു. വൈ.എം.സി.എ വൈസ് പ്രസിഡന്റ് ജോസ് പി. മാത്യു സമ്മാനദാനം നിർവഹിച്ചു.