 
കൊച്ചി: ഇന്ത്യ വികസിത രാജ്യമാകാൻ കടമ്പകളേറെയുണ്ടെന്നും വേറിട്ട സാമ്പത്തികാസൂത്രണ വഴികൾ സ്വീകരിക്കേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ദ്ധനും ആസൂത്രണ കമ്മിഷൻ മുൻ ഉപാദ്ധ്യക്ഷനുമായ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളേജിൽ കർദ്ദിനാൾ മാർ പാറേക്കാട്ടിൽ സ്മാരക പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ജനറൽ ഡോ.വർഗീസ് പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ. എബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.കെ.എം. ജോൺസൺ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം, കോ ഓർഡിനേറ്റർ ഡോ.പൊന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.