പെരുമ്പാവൂർ: നഗരസഭ 1, 24, 26, 27 വാർഡുകളിൽ വരുന്ന റയോൺപുരം-സൗത്ത് വല്ലം പ്രദേശങ്ങളിൽ അർബുദ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവരും കിടപ്പുരോഗികളുമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എം.ബി. ഹംസ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകി.