പെരുമ്പാവൂർ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി കലോത്സവം മികവ് 2024 ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു.

വൈസ് ചെയർപേഴ്സൺ സാലിദ സിയാദ്, മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, സി.കെ. രാമകൃഷ്ണൻ, റഷീദ് ലത്തീഫ്, ടി.എം.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.